News&fotos
2024, ഏപ്രിൽ 7, ഞായറാഴ്‌ച
2018, ജൂൺ 2, ശനിയാഴ്ച
2017, ഫെബ്രുവരി 21, ചൊവ്വാഴ്ച
2015, നവംബർ 17, ചൊവ്വാഴ്ച
ആറാമത് സംസ്ഥാന ഇന്റര്‍സ്‌കൂള്‍ സിബിഎസ്ഇ ടൂര്‍ണമെന്റ്

കൊച്ചി: രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂള്‍ സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാന ഇന്റര്‍സ്‌കൂള്‍ സിബിഎസ്ഇ ടൂര്‍ണമെന്റ് 24 മുല്‍ 27 വരെ സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. കുട്ടികളുടെ മാനസികവും കായികവുമായ ശക്തി വികസിപ്പിക്കുക, വരും തലമുറയില്‍ ആരോഗ്യപരമായ മികച്ച കായിക സംസ്‌കാരം വളര്‍ത്തുക എന്നീ ഉദ്ദേശ്യത്തോടെയാണ് ടൂര്‍ണമെന്റ് നടത്തുന്നതെന്ന സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 24നു രാവിലെ ഒന്‍പതു മണിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. മാത്യു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.
ബാസ്‌ക്കറ്റ് ബോള്‍, ഫുട്‌ബോള്‍, ക്രിക്കറ്റ് എന്നിങ്ങനെ മൂന്നു ഇനങ്ങളിലായി നടക്കുന്ന മത്സരത്തില്‍ 60തിലധികം സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കും. മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്കു 15,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം കരസ്ഥാമാക്കുന്നവര്‍ക്കു 10,000 രൂപയും ട്രോഫിയും നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകള്‍ 20നു മുന്‍പു രജിസ്റ്റല്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. 27നു ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരങ്ങളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ടൂര്‍ണമേന്‍ര് കോര്‍ഡിനേറ്റര്‍ പോള്‍ മണ്ണഞ്ചേരില്‍, ഫൈന്‍ ആര്‍ട്‌സ് സെക്ഷന്‍ ഹെഡ് വിനോദ് ജെയിംസ് എന്നിവര്‍ പങ്കെടുത്തു

സൈക്കിള്‍ റാലി, സൗജന്യ ശ്വാസകോശ രോഗ നിര്‍ണ്ണയ ക്യാമ്പ്
കൊച്ചി: ശ്വാസകോശങ്ങള്‍ ഭാഗികമായി അടഞ്ഞുപോവുന്ന ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മനറി ഡിസീസ് (സി.ഒ.പി.ഡി) എന്ന രോഗത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസുകള്‍, സൈക്കിള്‍ റാലി, സൗജന്യ ശ്വാസകോശ രോഗ നിര്‍ണ്ണയ ക്യാമ്പ് എന്നിവ സംഘടിപ്പിക്കുന്നു. ലോക സി.ഒ.പി.ഡി ഡേയോടനുബന്ധിച്ച് ഗ്ലോബല്‍ ഇന്‍ഷിയേറ്റീവ് ഫോര്‍ ക്രോണിക് ലംഗ് ഡിസീസിന്റെയും കൊച്ചിന്‍ തോറാസിസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുകയെന്ന് സെക്രട്ടറി ഡോ.പരമേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി ഇന്നു രാവിലെ എറണാകുളം േൈഹക്കാടതി ജങ്ഷന് സമീപത്ത് നിന്ന് രാവിലെ 7.30നു ആരംഭിക്കുന്ന സൈക്കിള്‍ റാലി മഹാരാജാസ് കോളെജില്‍ സമാപിക്കും. നഗരത്തിലെ പ്രധാന ആശുപത്രികളിലെ ശ്വാസകോശരോഗ വിദഗ്ദരുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രോഗനിര്‍ണ്ണയ ക്യാമ്പും ക്ലാസുകളും നടക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ മുന്‍ സെക്രട്ടറി ഡോ. പ്രവീണ്‍ വല്‍സലന്‍ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)