കൊച്ചി: ശ്വാസകോശങ്ങള്‍ ഭാഗികമായി അടഞ്ഞുപോവുന്ന ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മനറി ഡിസീസ് (സി.ഒ.പി.ഡി) എന്ന രോഗത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസുകള്‍, സൈക്കിള്‍ റാലി, സൗജന്യ ശ്വാസകോശ രോഗ നിര്‍ണ്ണയ ക്യാമ്പ് എന്നിവ സംഘടിപ്പിക്കുന്നു. ലോക സി.ഒ.പി.ഡി ഡേയോടനുബന്ധിച്ച് ഗ്ലോബല്‍ ഇന്‍ഷിയേറ്റീവ് ഫോര്‍ ക്രോണിക് ലംഗ് ഡിസീസിന്റെയും കൊച്ചിന്‍ തോറാസിസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുകയെന്ന് സെക്രട്ടറി ഡോ.പരമേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി ഇന്നു രാവിലെ എറണാകുളം േൈഹക്കാടതി ജങ്ഷന് സമീപത്ത് നിന്ന് രാവിലെ 7.30നു ആരംഭിക്കുന്ന സൈക്കിള്‍ റാലി മഹാരാജാസ് കോളെജില്‍ സമാപിക്കും. നഗരത്തിലെ പ്രധാന ആശുപത്രികളിലെ ശ്വാസകോശരോഗ വിദഗ്ദരുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രോഗനിര്‍ണ്ണയ ക്യാമ്പും ക്ലാസുകളും നടക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ മുന്‍ സെക്രട്ടറി ഡോ. പ്രവീണ്‍ വല്‍സലന്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ