കൊച്ചി: സംവിധായകന്‍ വിനയന്‍ മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡായ ലാലിസത്തിന് എതിരെ രംഗത്ത്. കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസ് പ്രചരണത്തിനായി ലാലിസത്തിന് സര്‍ക്കാര്‍ രണ്ട് കോടി ചെലവാക്കുന്നു എന്ന വാര്‍ത്ത വിനയന് അത്ര അങ്ങ് രസിച്ചില്ല. സര്‍ക്കാരിന്റെ നിലപാടിനെതിരെയും മോഹന്‍ലാലിന്റെ ലാലിസത്തിനെതിരെയും വിനയന്‍ തന്റെ ഫേസ്‌ബുക്ക് പേജില്‍ കുറിച്ചു. രണ്ട് കോടി രൂപയ്‌ക്കുള്ള യോഗ്യത ലാലിസത്തിനുണ്ടോ എന്നാണ് വിനയന്റെ ചോദ്യം. ഇതുവരെ ഒരു പരിപാടിയും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു മ്യൂസിക് ബാന്‍ഡിന് ഇത്രയധികം രൂപ കൊടുക്കേണ്ട കാര്യമില്ലെന്നാണ് വിനയന്‍ പറയുന്നത്. അതും ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് ഇത്രയധികം രൂപ എടുത്തു കൊടുക്കുന്നതില്‍ ആശ്ചര്യം തോന്നുന്നു എന്നും വിനയന്റെ പോസ്റ്റില്‍ പറയുന്നു.
ഒരു സൂപ്പര്‍സ്റ്റാര്‍ നടനെന്ന നിലയില്‍ ദേശീയ ഗെയിംസ് ഉദ്‌ഘാടന വേദിയില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ യോഗ്യനായിരിക്കും. എന്നാല്‍ അതിനായി ദേശീയ ഗെയിംസ് ഫണ്ടില്‍ നിന്ന് രണ്ട് കോടി രൂപ പ്രതിഫലം വാങ്ങിക്കുക എന്നത് കടന്ന കൈയ്യായി പോയെന്നാണ് വിനയന്‍ കുറ്റപ്പെടുത്തുന്നത്. ദേശീയ ഗെയിംസ് പ്രചരണത്തിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കേരളത്തില്‍ ഓടിയിട്ട് പോയത് ഫ്രീയായിട്ടാണ്. അപ്പോഴാണ് സര്‍ക്കാര്‍ ലാലിസത്തിന് കോടികള്‍ ചെലവാക്കുന്നത്. ഇത്തരം നടപടിയെടുത്ത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെതിരെയും വിനയന്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. അഴിമതിയില്‍ മുങ്ങി താഴുന്ന ഒരു സാര്‍ക്കാരില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനില്ലെന്നും വിനയന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ